2011 ജൂലൈ 14, വ്യാഴാഴ്‌ച

ഇസ്ലാമും ശാസ്ത്രവും

`qanbnse BZna a\pjyÀ BZw(A)Dw `mcy lÆm _ohn(d)bpamWv. AhÀ¡p ap¼v ChnsS a\pjy³ Dണ്ട­mbncpt¶m F¶Xv XÀ¡ hnjbamWv. Dണ്ടmbn cp¶psh¶v A`n{]mbs¸« Nne Ncn{XImc·mcpണ്ട­v. JpÀB³ hymJymXm¡fn B[p\nIcmb NneÀ Cu A`n{]mbs¯ icn shs¨gpXnbn«pണ്ട­v. JpÀB\nse cണ്ട­mw A²ymbamb AÂ_Jd kqd¯nse 30 mw kqàamWv CXn\v AhÀ sXfnhmbp²cn¡p¶Xv. \nsâ \mY³ aeക്കpItfmSv ]dª kµÀ`w HmÀ¡pI, Rm³ `qanbn Hcp {]Xn\n[nsb \ntbmKn¡m³ t]mIp¶p; AhÀ tNmZn¨p: AXn \miw Dണ്ട­m¡pIbpw càw Nn´pIbpw sN¿p¶hscbmtWm \o \ntbmKn¡p¶Xv? (Jp 2:30). aeക്കpIfpsS Cu tNmZy¯n \n¶v t\cs¯ ChnsS Hcp Iq«À Pohn¨ncp¶psh¶pw AhÀ Ipg¸¡mcpw càw Nn´p¶hcpambn cp¶psh¶pw Cu ap³ A\p`h¯n \n¶pamWv aeക്കpIÄ C§s\ tNmZns¨sX¶pw ChÀ A\pam\n¡p¶p. Jeo^ F¶ hm¡n\v {]Xn\n[n F¶Xn\v ]pdsa ]n³Kman F¶ AÀYhpw IqSnbpÅXpsIm­ണ്ടv Cu Dulw AØm\¯msW¶v ]dªvIqSm.
{Kl§fn `qanbn am{XamWtÃm a\pjyÀ DÅXv. `qanbpw AXn A[nhkn¡p¶ a\pjycpw Ft¸mÄ, F§s\ D­mbn F¶ tNmZy¯n\v imkv{XÚ·mÀ ]e D¯c§ fpw \ÂInbn«p­v. Ahbn H¶v C{]ImcamWv:
At\Iw kl{km_vZ§Ä¡v ap¼v kqcy\n \n¶v s]m«ns¯dn¨pണ്ടm bXmWv `qan. BZyw AXv Hcp AKv\n tKmfambncp¶p. {ItaW AXv XWp¯v hmktbmKyambn. Hcp ]¯p tImSn hÀj§Ä sImണ്ടാWs{X CXv kw`hn¨Xv. Imem´c¯n `qanbn Poh³ {]Xy£s¸«p. Bgw Ipdª kap{Z Xoc {]tZi§fnemWv Pohsâ e£Ww BZyw I­ണ്ടp XpS§nbXv. ]n¶oSv P´p hÀK¯nsâ Gähpw eLphmb cq]w BhnÀ`hn¨p. t{]mt«mtkmh(Protozoa) AYhm BZys¯ P´p¡Ä F¶ t]cn BWv Ch Adnbs¸Sp¶Xv. A³]XptImSn hÀj§Ä¡p ap¼mWv Cu {]YamWp PohnIÄ BhnÀ`hns¨sX¶mWv imkv{X \nKa\w. C¡q«¯n Gähpw Xmgv¶ ]SnbnÂs]« PohnbmWv Aao_.
Aao_bn \n¶v Imem´c¯n ]cnWmaw {]m]n¨v ]e P´p¡fpapണ്ട­mbn. A§s\ At\Iw tImSn hÀj§Ä¡nSbn aÕyap­mbn. ]n¶oSv shůnepw Icbnepw Pohn¡m³ Ignbp¶ P´p¡Ä BhnÀ`hn¨p. Chbn NneXv Icbn am{Xw Pohn¡m³ ioen¨hbmbncp¶p. Icbn Pohn¡p¶ CgP´p¡fpsS DÛhw C§s\bmWv. Chbn Gähpw hepXv A³]Xv ASnbne[nIw \ofapÅ Znt\mkÀ F¶ Pohnbmbncp¶p. Ggp tImSn hÀj§Ä¡p ap¼mWv C¯cw P´p¡Ä `qanbn P\n¨sX¶v A\pam\n¡s¸Sp¶p. Cu `oamImc PohnIfpsS \mi¯n\p tijw `qanbn kkvX\§Ä (mammals) DÛhn¨p. IpXnc, H«Iw, Ipc§v apXemb P´p¡Ä C§s\ GXm­ണ്ടv A©ptImSn hÀj§Ä¡v ap¼v `qanbn {]Xy£s¸«p. BZna a\pjysâ DÛhw Ipc§p hÀK¯n \n¶mbncp¶psh¶v imkv{XÚ·mÀ IcpXp¶p. GItZiw A©pe£w hÀj§Ä¡¸pdamWv BZna a\pjy³ Pohn¨ncp¶Xv. Cu ImeL«s¯ inembpKw F¶v ]dbp¶p. PÀa\nbnse \nbm­À Xmgvhcbn Pohn¨ncp¶Xmbn hnizkn¡s¸Sp¶ \nbm­ÀXmÄ a\pjycmWv {]mNo\ inembpK¯n Pohn¨ncp¶ a\pjycn Gähpw IqSpX Adnbs¸Sp¶Xv. ]n¶oSv \ho\ inembpK¯nse a\pjycp­mbn.
C{Xbpw hnhcn¨Xv imkv{Xw ]dbp¶ ]cnWma kn²m´ (Theory of Evolution) ¯nsâ cXv\¨pcp¡amWv. CXv bmYmÀYyamsW¶v imkv{XImc·mÀ t]mepw AhImis¸Sp¶nÃ. imkv{XImc\mb kmÀ BÀXÀIo¯v FgpXp¶p: ]cnWma kn²m´w sXfnbn¡s¸«n«nÃ, sXfnbn¡pI km[yhpaÃ. \mw AXn hnizkn¡m\pÅ ImcWw krjvSn¸v F¶ atä kn²m´w ANn´yambXpsImണ്ടാWv.
aXho£Ww
a\pjys\ a®n \n¶mWv krjvSn¨sX¶v JpÀB³ ]dbp¶p. kqdXp A³Banse c­ണ്ടാw kqàw ]dbp¶p: AÃmlphmWv Ifna®n \n¶pw \n§sf krjvSn¨Xpw F¶n«v \n§Ä¡v HcmbpjvImew \nÝbn¨v X¶Xpw (JpÀB³ 6:2). kqdXp lÖnse 5 mw hN\w C§s\ hnhcn¡p¶p: \nÝbambpw \n§sf \mw a®n \n¶pw ]n¶oSv ip¢¯n  \n¶pw ]n¶oSv cà ]nÞ¯n \n¶pw ]n¶oSv cp]w \ÂIs¸«Xpw cq]w \ÂIs¸Sm¯Xpamb amwk ]nÞ¯n \n¶pw krjvSn¨p (JpÀB³ 22:5). kqdXp apAvan\q\nse 12 apX ]Xn\mev hscbpÅ kqà§fn ]dbp¶p: XoÀ¨bmbpw a\pjys\ \mw Ifna®nsâ k¯bn \n¶p krjvSn¨p. ]n¶oSv Ahs\ Hcp kpc£nX Øm\¯v tcXkvIWambn ]cnhÀ¯n¨p. ]n¶oSv B tcXkvIW¯n\v cà ]nÞ¯nsâ cq]w \ÂIn. A\´cw FÃpIsf \mw amwkw [cn¸n¨p. ]n¶oSv \mw AXns\ asämcp krjvSnbmbn hfÀ¯nsbSp¯p. At¸mÄ Gähpw \à {kjvSmhmb AÃmlp A\p{Kl k¼qÀW\mIp¶p (Jp 23:12,13,14).
Cu JpÀB\nI hN\§fpsS s]mcpÄ C{]ImcamWv. BZna a\pjy\mb BZw(A)an s\ a®n \n¶mWv krjvSn¨Xv. ]n¶oSv kv{Xo ]pcpj _Ô¯neqsS a\pjy hÀKw hfÀ¶p.kv{Xo krjvSn¡s¸«Xv ]pcpj\n \n¶msW¶pw hyàam¡s¸«n«pണ്ട­v. CXmWv a\pjy krjvSn¸ns\¡pdn¨v JpÀB³ AhXcn¸n¡p¶ XXzw
AÃmlp krjvSn¨ BZw lÆ Z¼XnIsf \mw kzÀK¯n Xmakn¸n¨p. AhnsS \n¶v hne¡s¸« I\n Xn¶Xnsâ t]cn Ccphscbpw ]pd¯m¡n. c­ണ്ടാw A²ymb¯n 35mw kqàw C¡mcyw C§s\ {]Xn]mZn¡p¶p: \mw ]dªp, BZw! Xm¦fpw Xm¦fpsS `mcybpw Cu kzÀK¯n Xmakn¨psImÅpI. AXn \n¶v \n§Ä Dt±in¨nS¯p \n¶v \n§Ä Ccphcpw kp`n£ambn `£n¨v sImÅpI. F¶m Cu hr£s¯ \n§Ä kao]n¡cpXv. At¸mÄ \n§Ä c­pt]cpw A{IanIfn s]«pt]mIpw. 36mw kqàw XpSÀ¶v ]dbp¶p: F¶mÂ, ]n¶oSv ]nimNv Ahsc AXn \n¶v hyXnNen¸n¨p. AhÀ cണ്ട­v t] scbpw ]qÀÆØnXnbn \n¶pw ]pd¯m¡n. \mw ]dªp, \n§Ä Cd§nt¸mhpI, \n§fn NneÀ NneÀ¡v i{XphmIp¶p. \n§Ä¡v `qanbn Hcp \nÝnX Imew hsc Xmakhpw PohnX hn`hhpw Hcp¡nbncn¡p¶p.
38,39 kqà§fn JpÀB³ XpSÀ¶v {]kvXmhn¡p¶p: \mw ]dªp; \n§Ä FÃmhcpw ChnsS \n¶v ]pd¯v t]mhpI. F¶n«v F¶n \n¶v \n§Ä¡v hà amÀKZÀi\hpw F¯pt¼mÄ, \n§fn Bsc¦nepw Rm³ \ÂInb B amÀKZÀi\w kzoIcn¡p¶ ]£w AhÀ¡v bmsXm¶pw `bs¸Smt\m ZpxJn¡mt\m CÃ. Bsc¦nepw \½psS ZrjvSm´§sf Ahnizkn¨v hymPambn«v XÅnbm AhÀ \cI¯nsâ BfpIÄ Bbn¯ocp¶Xpw, imizXambn AXn hkn¡m³ hn[n¡s¸«hcmbn ]cnWan¡p¶XpamWv.

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

പുണ്യമദീനയുടെ രണ്ടാം ദുഖഃദിനം


പുണ്യമദീനഃ... മൂകമായ അന്തരീക്ഷം... എങ്ങും മ്ലാനത പട­ര്‍ന്ന് കിടക്കുന്നു... സാധാരണ ഇങ്ങനെയായിരുന്നില്ലല്ലോ... എന്നും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളായിരുന്നു ഇവിടെ കാണാ­ന്‍ കഴിഞ്ഞിരുന്നത്... പക്ഷെ ഇപ്പോ എന്തു പറ്റി... ജനങ്ങളെല്ലാം ദുഖഃഭാരത്തോടും വിളറിയ മുഖത്തോടും നടക്കുന്നു... കാരണം മറ്റൊന്നുമല്ല... ലോകത്തിനാകെയും അനുഗ്രഹമായ... കാരുണ്യമായ പുണ്യനബി അല്ലാഹുവിന്റെ സമക്ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്... അതാണ് മദീനയുടെ വ്യാകുലതയുടെ കാരണം...

സയ്യിദുനാ ബിലാ­ല്‍(റ)... കറുത്തമുത്ത്... ഉമയ്യത് ബ്­നു ഖലഫിന്റെ ക്രൂരമായ ശിക്ഷകളെ കടിച്ചുപിടിച്ചു തൗഹീദിന്റെ മന്ത്രോദ്ധരണിക­ള്‍ മുറകെപ്പിടിച്ച മഹാത്മാവ്... കരുണയെന്തെന്നറിയാത്ത ഒരു സമൂഹത്തിലെ വിലയില്ലാത്ത പാവം അടിമകളുടെ ജീവിക്കുന്ന രക്തസാക്ഷി... അവസാനം സയ്യിദുനാ(റ) അബൂബക­ര്‍(റ) മോചനം ന­ല്‍കിയ പാവം മനുഷ്യ­ന്‍... സ്വാതന്ത്ര്യത്തിന്റെ മധുരമറിഞ്ഞത് അന്ന് മുതലായിരുന്നു... എല്ലാരും ആട്ടിയകറ്റിയപ്പോഴും കെട്ടിപ്പിടിക്കാറുള്ള മുത്തുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമ... അവിടുത്തെ സ്­നേഹം മാതാപിതാക്കളുടെ സ്­നേഹത്തെക്കാ­ള്‍ മഹത്വമേറിയതായിരുന്നു... മക്കാവിജയം നേടിയെടുത്തപ്പോ­ള്‍ പരിശുദ്ധഭവനത്തിന്റെ താക്കോ­ല്‍ സൂക്ഷിക്കാനുള്ള അധികാരത്തിനായി ഓരോരുത്തരും മോഹിച്ചപ്പോഴും എല്ലാരും നികൃഷ്­ടരായി കണ്ടിരുന്ന കറുത്തവനായ തനിക്കല്ലേ അവിടുന്ന് ആ പവിത്രമായ താക്കോ­ല്‍ ന­ല്‍കിയത്... അന്ന് മുത­ല്‍ ചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്വമായി താ­ന്‍ അറിയപ്പെട്ടു... യശസ്സ് തനിക്കും കൈവന്നിരിക്കുന്നു.... ഇത്രത്തോളം സ്­നേഹം കാട്ടിയ ആ പുണ്യനബി ഇന്ന്(റബീഉല്‍അവ്വല്‍12)  വിട്ടു പിരിഞ്ഞിരിക്കുന്നു... അവിടുത്തെ ഓ­ര്‍മ്മക­ള്‍ മാത്രം ബാക്കി... ആ സുന്ദരശബ്­ദം ഇനി കേ­ള്‍ക്കില്ല... ആ മധുരപുഞ്ചിരി ഇനി കാണില്ല...
സയ്യിദുനാ ബിലാ­ല്‍(റ) തേങ്ങുകയാണ്... മഹാത്മാവിന് സങ്കടം സഹിക്കാനാകുന്നില്ല... പുണ്യനബി യാത്രയായതിന് ശേഷം ആ മഹാനുഭാവന്റെ തൊണ്ടയി­ല്‍ നിന്ന് ബാങ്കിന്റെ മന്ത്രധ്വനിക­ള്‍ പിന്നെ ഉയ­ര്‍ന്നില്ല...­ മദീനയിലെ ഓരോ മണ­ല്‍ത്തരിയും തന്റെ ഹബീബിനെ ഓ­ര്‍മ്മപ്പെടുത്തുന്നു... ഓരോ ഇളംകാറ്റും ആ സുന്ദരസ്­മരണക­ള്‍ ഉണ­ര്‍ത്തുന്നു... എല്ലാ വസ്­തുക്കളും അവിടുത്തെയാണ് അറിയിക്കുന്നത്... കരഞ്ഞ് കരഞ്ഞ് മഹാനായ ബിലാ­­ല്‍(റ) തള­ര്‍ന്നു... ഇല്ല... ഇനി തനിക്ക് പിടിച്ച് നി­ല്‍ക്കാനാകില്ല... ആ പുണ്യനബിയില്ലാത്ത മദീനയെ തനിക്ക് ചിന്തിക്കാനാകില്ല... അവിടെ താമസിക്കാനുമാകില്ല... അങ്ങനെ മഹാനവ­ര്‍ക­ള്‍ മദീനയോട് യാത്ര പറയാ­ന്‍ തന്നെ തീരുമാനിച്ചു... തന്റെ സുഹൃത്തുക്കളായ മഹാന്മാരായ സ്വഹാബിവര്യന്മാരോട് യാത്ര പറഞ്ഞ് സയ്യിദുനാ ബിലാ­ല്‍(റ) മദീന വിട്ടു. അവസാനം ഒരിക്ക­ല്‍ കൂടി ഒന്ന് തിരിഞ്ഞ് നോക്കാ­ന്‍ ആ പുണ്യാത്മാവ് മറന്നില്ല... പക്ഷെ സഹിക്കാനാകാത്ത കരച്ചിലായിരുന്നു അത് മൂലമുണ്ടായിത്തീ­ര്‍ന്നത്... തന്റെ ഓരോ ചവിട്ടടിയും മദീനയെ മഹാനവ­ര്‍കളി­ല്‍ നിന്നകറ്റുകയാണ്... പുണ്യനബിയുടെ ഓ­ര്‍മ്മകളും പേറി സയ്യിദുനാ ബിലാ­ല്‍(റ) അങ്ങനെ മദീനയെ വിട്ട് പിരിഞ്ഞു...

സിറയയിലെ ദിമഷ്ഖിലേക്കായിരുന്നും മഹാനവ­­ര്‍ക­ള്‍ ചെന്നെത്തിയത്. തിരുനബിയുടെ അടങ്ങാത്ത ഓ­ര്‍മ്മകളുമായി അവിടെത്തന്നെ ശേഷിച്ചകാലം കഴിച്ചുക്കൂട്ടാ­ന്‍ തീരുമാനിച്ചു കൊണ്ട് ഒരു വിവാഹവും കഴിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം മഹാത്മാവിന്റെ പുണ്യവതിയായ സഹധ­ര്‍മ്മിണി കാണുന്നത് ഉറക്കമെണീറ്റിരുന്ന് സയ്യിദുനാ ബിലാ­ല്‍(റ) പൊട്ടിപ്പൊട്ടി കരയുന്നതാണ്. മഹതി കാരണമന്വേഷിച്ചു. ബിലാ­ല്‍(റ) കരച്ചിലടക്കാനാകാതെ മറുപടി ന­ല്‍കി. ഇന്നലെ രാത്രി തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം എന്റെ സമീപത്തേക്ക് സ്വപ്­നത്തി­ല്‍ വന്നിരുന്നു. എന്നിട്ട് എന്നോട് പിണക്കമാണോ... നിനക്ക് എന്നെ കാണണ്ടേ.... എന്നൊക്കെ ചോദിച്ചു... ഇത്രയും പറഞ്ഞു സയ്യിദുനാ(റ) അലമുറയിട്ടു.

സയ്യിദുനാ ബിലാ­ല്‍(റ) കൂടുത­ല്‍ താമസിച്ചില്ല... പുണ്യനഗരിയിലേക്ക് ഉട­ന്‍ തന്നെ പുറപ്പെട്ടു... മദീനയിലെത്തിയപ്പോ തന്നെ മഹാനവ­ര്‍കളുടെ പഴയ അവസ്ഥ കൈവന്നു. കാണുന്നതും കേ­ള്‍ക്കുന്നതുമെല്ലാം ഹബീബായ മുത്തുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയെ ഓ­ര്‍പ്പിക്കാ­ന്‍ തുടങ്ങി. അവിടുന്ന് പാവനമായ റൌള ശരീഫിന്റെ ചാരത്തിരുന്ന് കൊച്ച് കൂട്ടികളെ പോലെ പൊട്ടിക്കരയാ­ന്‍ തുടങ്ങി. സയ്യിദുനാ ബിലാ­ല്‍(റ)വിന്റെ മടങ്ങിവരവ് അറിഞ്ഞ് സന്തോഷഭരിതനായ പുണ്യനബിയുടെ ഖലീഫഃ അബൂബക­ര്‍ സിദ്ദീഖ്(റ) മഹാനവ­ര്‍കളുടെ അടുക്കലെത്തി. എന്നിട്ട് പറഞ്ഞു. ബിലാലെന്നവരെ... നിങ്ങ­ള്‍ക്കൊന്ന് ബാങ്ക് കൊടുക്കാമോ... തിരുനബിയുടെ കാലത്ത് നിങ്ങ­ള്‍ കൊടുത്തിരുന്ന ബാങ്ക് ഞങ്ങളെ വല്ലാതെ സന്തോഷിപ്പിക്കും. അവിടുത്തെ ഓ­ര്‍മ്മകളെ കൂടുത­ല്‍ ഉണ­ര്‍ത്തും. ഒന്ന് ബാങ്ക് കൊടുക്കാമോ... അപ്പോഴാണ് സയ്യിദുനാ ബിലാ­ല്‍(റ) ഒരു കാര്യം ചിന്തിച്ചത്. അതെ... പുണ്യനബി യാത്രയായതിന് ശേഷം മദീനക്കാരാരും തന്റെ ഖണ്ഡത്തി­ല്‍ നിന്ന് പുറപ്പെടുന്ന ബാങ്കിന്റെ ശബ്­ദം കേട്ടിട്ടില്ല... തനിക്ക് അതിന് സാധിച്ചിട്ടുമില്ല... ഇപ്പോഴിതാ എന്റെ ഹബീബായ തിരുനബിയുടെ സന്തതസഹചാരിയും സ്­നേഹപാത്രവുമായ സിദ്ദീഖ്(റ) ഇതാ അത് കേ­ള്‍ക്കാനാഗ്രഹിക്കുന്നു. പക്ഷെ... എനിക്ക് അതിന് സാധിക്കില്ല... ആ ഓ­ര്‍മ്മക­ള്‍ എന്നെ തള­ര്‍ത്തുകയാണ്... സയ്യിദുനാ ബിലാ­ല്‍(റ) തേങ്ങക്കൊണ്ട് പറഞ്ഞു. അമീറു­ല്‍ മുഅ്മിനീ­ന്‍ എന്നോട് ക്ഷമിക്കൂ... എനിക്കതിന് സാധിക്കില്ല... ഇത് കേട്ട് സിദ്ദീഖ്(റ)വിനും സങ്കടം അടക്കാനായില്ല... മഹാനവ­ര്‍ക­ള്‍ക്ക് ബിലാ­ല്‍(റ) മനോഗതം അറിയാമായിരുന്നു. അവരും കരയാ­ന്‍ തുടങ്ങി. അപ്പോഴതാ സയ്യിദുനാ ഉമ­ര്‍(റ) ഓടിക്കൊണ്ട് വരുന്നു... ഇസ്­ലാമിന്റെ പുലിയാണ് ആ മഹാത്മാവ്... ആരെയും കൂസാത്ത പ്രകൃതം... ഇസ്­ലാമിന്റെ സന്ദേശം സകലദിക്കുകളിലുമെത്തിച്ച പുണ്യകേസരി.... മഹാനവ­ര്‍ക­ള്‍ സയ്യിദുനാ ബിലാ­ല്‍(റ)വിന്റെ ആഗമനമറിഞ്ഞ് ഓടി വരുകയാണ്... എല്ലാവരും ആകാംക്ഷയോടെ അത് നോക്കി... എന്തിനാണ് ഇത്രയും വേഗത്തി­ല്‍ സയ്യിദുനാ ഉമ­ര്‍(റ) ഓടിവരുന്നത്. മുമ്പൊന്നും അവിടുന്ന് ഇങ്ങനെ ചെയ്യുന്നത് കാണാറില്ലല്ലോ... സയ്യിദുനാ ഉമ­ര്‍(റ) നിലവിളിക്കുകയാണ്. എവിടെ ബിലാ­ല്‍... എവിടെ ബിലാ­ല്‍... എല്ലാവരും മാറിക്കൊടുത്തു... മഹാനുഭാവ­ന്‍ ഓടിവന്ന് ബിലാ­­ല്‍(റ)വിനെ കെട്ടിപ്പിടിച്ച് കൊണ്ട് കരഞ്ഞ് കൊണ്ട് യാചിച്ചു. ബിലാ­ല്‍ നിങ്ങളൊന്ന് ബാങ്ക് കൊടുക്കുമോ... മുത്തുനബിയെ എനിക്കൊന്ന് ഓ­ര്‍ക്കാനാണ്... ആ പഴയ ദിനങ്ങളിലേക്ക് ഒന്ന് കടന്ന് ചെല്ലാ­­ന്‍ നിങ്ങ­ള്‍ സഹായിക്കില്ലേ... അവിടെ നിന്ന ഒരാ­ള്‍ക്കും ഈ രംഗം കണ്ട് നി­ല്‍ക്കാ­ന്‍ സാധിച്ചില്ല... എല്ലാരും ഒന്നിച്ച് തേങ്ങാ­ന്‍ തുടങ്ങി... ധീരശൂര പരാക്രമിയായ സയ്യിദുനാ ഉമ­ര്‍(റ)വിന്റെ അവസ്ഥ എല്ലാരെയും കൂടുത­ല്‍ ദുഖിപ്പിച്ചു. ഒരു ബാലനെപ്പോലെ അലമുറയിടുന്ന ഉമ­ര്‍(റ)വിനോട് ഒരു വിധത്തി­ല്‍ ബിലാ­ല്‍(റ) തന്റെ നിസ്സഹായത വിവരിച്ചു.

പലരും ബിലാ­ല്‍(റ)വിനെക്കാണാ­ന്‍ വരുകയാണ്. പെട്ടന്ന് ജനക്കൂട്ടം ഇരവശത്തേക്കും മാറാ­ന്‍ തുടങ്ങി. അതാ പുന്നാരപ്പൂമേനിയുടെ രണ്ട് പേരക്കിടാങ്ങ­ള്‍ കടന്ന് വരുന്നു. മറ്റാരുമല്ല സയ്യിദുനാ ഹസ­ന്‍(റ)വും സയ്യിദുനാ ഹുസൈ­ന്‍(റ)വും. അവരെക്കണ്ടപ്പോ തന്നെ ബിലാ­ല്‍(റ) നിലവിളിക്കാ­ന്‍ തുടങ്ങി. അവരുമെത്തിയത് മറ്റൊന്നിനുമായിരുന്നില്ല. ബിലാ­ല്‍(റ)വിന്റെ ബാങ്ക് കേ­ള്‍ക്കാനായിരുന്നു. ആ പുണ്യശരീരങ്ങളുടെ ആഗ്രഹം കേട്ട് സഹിക്കാനാകാതെ ബിലാ­ല്‍(റ) അവരെ കെട്ടിപ്പിടിച്ച് തേങ്ങി. ആ ബാലന്മാരുടെ ശരീരത്തി­ല്‍ നിന്നും തിരുനബിയുടെ കസ്­തൂരിയുടെ വാസന ബിലാ­ല്‍(റ)വിന് അനുഭവപ്പെട്ടു. അവരുടെ ആഗ്രഹം തിരുനബിയുടെ ആഗ്രഹമായാണ് ബിലാ­ല്‍(റ)വിന് തോന്നിയത്. അത് കൊണ്ട് തന്നെ അതിനെ നിരസിക്കാ­ന്‍ മഹാത്മാവിന് ആയില്ല.

സയ്യിദുനാ ബിലാ­ല്‍(റ) മദീനപ്പള്ളിയിലെ ബാങ്ക് കൊടുക്കാറുള്ള ഉയ­ര്‍ന്ന സ്ഥലത്തേക്ക് കയറി. പുണ്യനബിയുടെ കാലശേഷം ആദ്യമായാണ് താനിതിലേക്ക് കയറുന്നത്. അടക്കാ­ന്‍ വയ്യാത്ത കദനഭാരത്തോടെ മഹാനവ­ര്‍ക­ള്‍ ശബ്­ദമുയ­ര്‍ത്തി. അല്ലാഹു അക്­ബ­ര്‍... അല്ലാഹു അക്­ബ­ര്‍... മദീനയാകെ ഒരു നിമിഷം നടുങ്ങി... സ്ഥബ്ധമായി... വീണ്ടും അല്ലാഹു അക്­ബ­ര്‍... അല്ലാഹു അക്­ബ­ര്‍... ഇത് കേട്ടതും പുരുഷന്മാരും സ്­ത്രീകളും വീടുകളി­ല്‍ നിന്ന് പുറത്തേക്കിറങ്ങി... അഷ്ഹദു അ­ന്‍ ലാഇലാഹ ഇല്ലല്ലാഹ്... മഹാനായ ബിലാ­ല്‍(റ)വിന്റെ മധുരശബ്­ദം മദീനയെ ആകെ ഇളകി മറിച്ചു. പ്രവാചകപുംഗവരുടെ കാലത്തേക്ക് പെട്ടെന്ന് മടങ്ങിയെത്തി. എല്ലാരു പുണ്യനബി വഫാതായത് മറന്ന് പോയി... ഓരോരുത്തരും ആ­ര്‍ത്തട്ടഹസിച്ചു... റസൂലുല്ലാഹ് തിരിച്ചു വന്നേ.. തിരിച്ചു വന്നേ... അവിടുന്ന് മടങ്ങി വന്നേ... അവിടുന്ന് മടങ്ങി വന്നേ... എന്ന് നിലവിളിച്ച് പള്ളിയിലേക്കോടി.... സ്­ത്രീകളും കുട്ടികളും വയസ്സന്മാരും എല്ലാവരും പള്ളിയിലേക്കോടുകയാണ്... എവിടെയും ആഹ്ലാദം തിരതല്ലുന്നു... ആകെ ബഹളം... സയ്യിദുനാ ബിലാ­ല്‍ അടുത്ത വചനത്തിലേക്ക് എത്തി... അശ്ഹദു അന്ന മുഹമ്മദ­­ന്‍... അവിടെയെത്തിയപ്പോ സയ്യിദുനാ ബിലാ­ല്‍(റ)വിന്റെ തൊണ്ട വരണ്ടു.. ശബ്­ദം പുറത്തുവരുന്നില്ല.. മഹാനവ­ര്‍ക­ള്‍ക്ക് ബാങ്ക് പൂ­ര്‍ത്തിയാക്കാനായില്ല... ബോധം കെട്ട് അവിടെ നിലത്ത് വീണു...

ഈ ചരിത്രം ഉദ്ധരിച്ച മഹാത്മാവ് പറയുന്നു... തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ വഫാതിന് ശേഷം ഇത്രയേറെ സങ്കടം ഉണ്ടായ ദിനം മദീനനിവാസി­ക­ള്‍ക്ക് വേറെ ഉണ്ടായിരുന്നില്ല.. നോക്കൂ... നമ്മുടെ പൂ­ര്‍വ്വീകരുടെ പ്രവാചകസ്­നേഹം... നമുക്ക് എന്താണുള്ളത്... സയ്യിദീ അ­ല്‍ ഹബീബ് അലി ജിഫ്റി(റ) ഈ ചരിത്രം പറയുമ്പോ കണ്ണുകളി­ല്‍ നിന്ന് പൊടിഞ്ഞ ഒരിറ്റ് കണ്ണുനീ­ര്‍ മാത്രമാണ് ഈ ലേഖകന്റെ പ്രവാചകസ്­നേഹത്തിലേക്ക് ചേ­ര്‍ക്കാനുള്ളത് മറ്റൊന്നുമില്ല.... അല്ലാഹ്... ഞങ്ങളെ മുത്തുനബിയോടൊപ്പം സ്വ­ര്‍ഗ്ഗത്തി­ല്‍ പ്രവേശിപ്പിക്കണേ...ഉറക്കത്തിലും ഉണ­ര്‍ച്ചയിലും അവിടുത്തെ ദ­ര്‍ശിക്കാ­­ന്‍ ഞങ്ങ­ള്‍ക്കും ഭാഗ്യം ന­ല്‍കണേ... ആമീ­ന്‍


2011 ജനുവരി 25, ചൊവ്വാഴ്ച

അനാഥയെ തലോടിയിട്ടുണ്ടോ?


PDF Print
ഡോക്‌ടര്‍ എഴുതിക്കൊടുത്ത മരുന്നുശീട്ട്‌ നോക്കി അയാളൊന്ന്‌ നെടുവീര്‍പ്പയച്ചു. മെഡിക്കല്‍ ഷോപ്പില്‍ ചെന്ന്‌ അത്രയും മരുന്നുകള്‍ക്ക്‌ എത്ര വിലയാകുമെന്ന്‌ അന്വേഷിച്ചു. കൈയിലുണ്ടായിരുന്ന രൂപ വീണ്ടും വീണ്ടും എണ്ണിനോക്കി. എത്രയെണ്ണിയിട്ടും തികയുന്നില്ല. ആരും കാണാതെ, കണ്ണുനിറഞ്ഞ്‌ ആ പണം കീശയിലേക്കു തന്നെ തിരിച്ചുവെച്ചു. മരുന്നുശീട്ട്‌ തിരികെ വാങ്ങി തലകുനിച്ച്‌ എങ്ങോട്ടെന്നില്ലാതെ നടന്നു.
സുഹൃത്തേ, ഇങ്ങനെയെത്രയെത്ര പേര്‍! പട്ടിണിയും പ്രയാസമങ്ങളും കൊണ്ട്‌ മനസ്സു തകരുന്നതിനിടയില്‍ മഹാരോഗങ്ങള്‍ കൂടി കൂട്ടിനെത്തുമ്പോള്‍ കണ്ണുതള്ളുന്ന എത്രയോ പാവം മനുഷ്യര്‍! സ്വന്തമായൊരു കുഞ്ഞുവീട്‌ കിനാവ്‌ കാണുന്നവര്‍... മക്കളുടെ മാറാരോഗങ്ങള്‍ക്ക്‌ മുന്നില്‍ കൈമലര്‍ത്തുന്നവര്‍... നമ്മുടെ മുന്നിലേക്ക്‌ വരാതെ ജീവിക്കുന്ന ഇവരെത്തേടി ഒരിക്കലെങ്കിലും നാം അങ്ങോട്ട്‌ ചെന്നിട്ടുണ്ടോ? നാമീ ജീവിക്കുന്ന രസമുള്ള കാഴ്‌ചകള്‍ക്കപ്പുറത്ത്‌ ഒട്ടും രസമില്ലാത്ത ജീവിതം കൊണ്ട്‌ ഹൃദയം തകരുന്ന കുറേ മനുഷ്യരുണ്ടെന്ന്‌ നാം ഓര്‍ക്കാതെ പോയോ?
പുത്തന്‍കാറിന്‌ ഫാന്‍സി നമ്പര്‍ തന്നെ കിട്ടാന്‍ ലേലത്തില്‍ ലക്ഷങ്ങള്‍ വലിച്ചെറിയുന്നവര്‍, ഒരൊറ്റ രാത്രികൊണ്ട്‌ 32 കോടിയുടെ മദ്യം കുടിച്ചുല്ലസിച്ചവര്‍, ക്രിക്കറ്റിന്റെ പേരില്‍ കോടികള്‍ തുലച്ചുകളയുന്നവര്‍, ഒരു നേരത്തെ ഭക്ഷണത്തിന്‌ ആയിരങ്ങള്‍ ചെലവഴിക്കുന്നവര്‍, പൊങ്ങച്ചത്തിന്റെ വീട്‌ പണിയുന്നവര്‍... ഇവര്‍ക്കിടയില്‍ ഇങ്ങനെ ചിലയാളുകളെ തീര്‍ച്ചയായും നാം മറന്നുപോകുന്നുണ്ടോ?! വീണ്ടും വീണ്ടും ഹജ്ജിന്‌ പറക്കുന്നവര്‍, ലക്ഷക്കണക്കിന്‌ രൂപ പൊടിക്കുന്ന കല്യാണം നടത്തുന്നവര്‍, ആര്‍ഭാടങ്ങള്‍ കൊണ്ട്‌ പുര നിറയ്‌ക്കുന്നവര്‍, ധൂര്‍ത്തുകൊണ്ട്‌ ജീവിക്കുന്നവര്‍, ഇവര്‍ക്കിടയില്‍ തന്നെയല്ലേ നാം അന്വേഷിച്ച്‌ പോകേണ്ടവരും കഴിയുന്നത്‌?
ഭര്‍ത്താവിന്റെ മരണത്തില്‍ ജീവിതം വറ്റിവരണ്ട എത്രയോ സഹോദരിമാര്‍, ചുറ്റുമുള്ള ജീവിതം കണ്ട്‌ കൊതിയൂറുന്ന മക്കളുടെ കണ്ണുപൊത്തുന്ന ഉമ്മമാര്‍, രോഗങ്ങള്‍ കൂടി വിരുന്നെത്തുമ്പോള്‍ ആശ്രയങ്ങളില്ലാതെ കരയുന്നവര്‍, നെഞ്ചിലാളുന്ന തീയണയ്‌ക്കാന്‍ കണ്ണീരു മാത്രം കരുതിവെക്കുന്നവര്‍, ചോര്‍ന്നൊലിക്കുന്ന വീടും ചോരാതെ പെയ്യുന്ന കണ്ണീരും കൊണ്ട്‌ വലയുന്നവര്‍... എങ്ങനെ ചിന്തിച്ചാലും ഉത്തരമില്ലാത്ത കുറേ മനുഷ്യര്‍. സുഹൃത്തേ, ഇവര്‍ നമ്മുടെ വളരെ അടുത്തില്ലേ? കാണാതിരിക്കാന്‍ ശ്രമിച്ചത്‌ നമ്മള്‍ തന്നെയായിരുന്നില്ലേ? നമ്മളുപേക്ഷിക്കുന്ന വസ്‌ത്രങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ അവര്‍ക്കത്‌ വലിയ സന്തോഷമായിരിക്കും. നാം വെറുതെ കളഞ്ഞ ഭക്ഷണത്തിന്റെ പണംകൊണ്ട്‌ അവര്‍ എത്രയോ ദിവസം ജീവിക്കും. ഉപയോഗിക്കാതെ വെറുതെയാക്കിയ നമ്മുടെ മരുന്നുകള്‍ കണ്ടിരുന്നെങ്കില്‍ അവര്‍ അത്ഭുതപ്പെട്ടിരിക്കും. വേണ്ടാത്തതെല്ലാം വേണ്ടുവോളം ചെയ്യുന്ന നമ്മളെയും അത്യാവശ്യങ്ങള്‍ പോലും സഫലമാക്കാനാവാത്ത നമുക്കിടയിലെ ഈ പാവങ്ങളെയും പറ്റി നിങ്ങള്‍ ആലോചിക്കാറുണ്ടോ?
സമൂഹത്തില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വിഭാഗമാണ്‌ വിധവകള്‍. ആര്‍ക്കു മുന്നിലും കൈ നീട്ടാന്‍ കഴിയാതെ, വലിയ ജീവിതഭാരങ്ങള്‍ താങ്ങുവാന്‍ കെല്‍പില്ലാതെ കഴിയുന്നവര്‍. ഒരുമിച്ചുള്ള യാത്രയില്‍ ഒരുവേള കൂടെയുള്ളയാള്‍ വേര്‍പെടുന്നതോടെ, ഒറ്റപ്പെടലിന്റെ തീരാത്ത സങ്കടവും ബാധ്യതകളുടെ വലിയ ഭാരവും ഒറ്റയ്‌ക്ക്‌ താങ്ങേണ്ടി വരുന്നവര്‍. നമ്മുടെയൊക്കെ കുടുംബത്തിലുള്ള വിധവകളെയെങ്കിലും നാം പരിഗണിക്കാറുണ്ടോ? അനാഥകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം നമുക്കറിയാം. പക്ഷേ, ഒരു അനാഥയെ നാം തലോടിയിട്ടുണ്ടോ?
ലക്ഷങ്ങള്‍ മുടക്കിയുള്ള നിരന്തര സമ്മേളനങ്ങള്‍, വര്‍ണശബളമായ പോസ്റ്ററുകള്‍, സ്വര്‍ണനിറമുള്ള ബാഡ്‌ജുകള്‍... അത്യാവശ്യമൊട്ടുമില്ലാതെ വെറുതെ കളയുന്ന പണം കൊണ്ട്‌ എത്രയെത്ര മനുഷ്യരുടെ ഹൃദയനൊമ്പരങ്ങള്‍ക്കൊരു കൈത്താങ്ങ്‌ നല്‍കാമെന്ന്‌ നാം ചിന്തിച്ചേ തീരൂ.
കൃത്യമായി നമസ്‌കരിക്കുന്ന ചിലരെപ്പറ്റി അല്ലാഹു പറഞ്ഞതെന്താണ്‌? ``അവര്‍ക്ക്‌ നാശം!'' കാരണമെന്താ? കൃത്യമായി പള്ളിയില്‍ പോയി നമസ്‌കരിച്ചെങ്കിലും തന്റെ ചുറ്റുപാടിലേക്ക്‌ അയാള്‍ ശ്രദ്ധിച്ചില്ല. പാവപ്പെട്ടവന്റെ വിശപ്പിനെ പരിഗണിച്ചില്ല. അശരണര്‍ക്ക്‌ ആശ്വാസമേകിയില്ല.
കൊണ്ടോട്ടിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഒരു കേന്ദ്രം കണ്ടപ്പോഴാണ്‌ ഈ ചോദ്യങ്ങളെല്ലാം സ്വയം ചോദിച്ചത്‌. ഏതാനും ചെറുപ്പക്കാരുടെ പരിശ്രമം കൊണ്ട്‌ വളര്‍ന്ന ഒരു കൊച്ചുസംരംഭം. പ്രചാരണങ്ങളൊന്നുമില്ലാതെ സ്വന്തം ബാധ്യത നിര്‍വഹിക്കുന്നവരാണിവര്‍. നൂറുകണക്കിന്‌ കുടുംബങ്ങളുടെ അത്താണിയാണിന്ന്‌ ഇവരുടെ മനസ്സലിവ്‌. അനാഥരായ മക്കള്‍, പാവം വിധവകള്‍, മാറാരോഗികള്‍, മാനസികരോഗികള്‍, വീടില്ലാത്തവര്‍. ഇവരുടെയൊക്കെ ദു:ഖങ്ങള്‍ക്ക്‌ ആശ്രയമാകുന്നത്‌ ഈ കൂട്ടായ്‌മയാണ്‌. പരിമിതികള്‍ക്കെല്ലാമിടയിലും ഹൃദയാനന്ദത്തോടെ ഇവര്‍ മുന്നിട്ടിറങ്ങുന്നു. ഭൂമിയിലുള്ളവരോട്‌ കാരുണ്യം കാണിക്കുന്നതിനാല്‍ ആകാശത്തുള്ളവന്റെ കാരുണ്യം വേണ്ടുവോളം ലഭിക്കുന്നു. സ്വന്തമായൊരു കെട്ടിടമുണ്ട്‌. അതില്‍ മെഡിക്കല്‍ഷോപ്പ്‌, ചികിത്സാകേന്ദ്രം, ലൈബ്രറി എന്നിവക്കു പുറമെ ഒരു വസ്‌ത്രാലയവുമുണ്ട്‌. തരംതിരിച്ച്‌ മനോഹരമാക്കി വെച്ചിരിക്കുന്ന വസ്‌ത്രങ്ങള്‍ പുതിയതല്ല. ഓരോരോ വീടുകളില്‍ നിന്ന്‌ ശേഖരിച്ച പഴയ വസ്‌ത്രങ്ങളാണ്‌. റേഷന്‍ഷോപ്പു പോലെ അരിച്ചാക്കുകള്‍ അളന്നുകെട്ടിവെച്ചിരിക്കുന്നു. അവശ്യസാധനങ്ങളെല്ലാം ചെറിയ കെട്ടുകളില്‍. പാവപ്പെട്ട കുടുംബങ്ങള്‍ക്കെത്തിക്കാന്‍ തയ്യാറാക്കിയിരിക്കുകയാണ്‌. ഒഴിവു ദിനങ്ങളില്‍ സ്വന്തം കുടുംബങ്ങളോടൊപ്പം പാവങ്ങളുടെ വീടുകളിലേക്ക്‌ ഇവര്‍ യാത്രയാകുന്നു. ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്നു. കൂട്ടത്തില്‍ മതപരമായ ഉപദേശങ്ങളും നല്‍കുന്നു. അന്ധവിശ്വാസങ്ങളില്‍ നിന്ന്‌ കരകയറ്റുന്നു. ഇവയെല്ലാം വിശദീകരിച്ചതിനു ശേഷം അവരിലൊരാള്‍ പറഞ്ഞത്‌ നമ്മുടെയൊക്കെ ചിന്തയെ ഉണര്‍ത്തേണ്ടതാണ്‌: ``നമ്മള്‍ ഈ പാവങ്ങളുടെ പരലോകത്തിന്റെ ഗുണകാംക്ഷികള്‍ മാത്രമായാല്‍ പോരല്ലോ, ഇഹലോകത്തിന്റെയും ഗുണകാംക്ഷികളാകേണ്ടേ?''
ഈ കൂട്ടായ്‌മയിലെ ആളുകള്‍ അവരുടെ ഭാര്യമാരെ അയച്ച്‌ വിധവകള്‍ക്ക്‌ സാന്ത്വനമേകുന്നു. അനാഥ മക്കളെ ഉമ്മയുടെ സ്‌നേഹത്തണലില്‍ തന്നെ സംരക്ഷിക്കുന്നു. ആരുമില്ലാത്ത വൃദ്ധകളെ സ്വന്തം വീട്ടില്‍ പാര്‍പ്പിക്കുന്നു. ``നമുക്ക്‌ മനസ്സുണ്ടെങ്കില്‍ എല്ലാം സാധിക്കും. അടുത്ത മാസത്തേക്കുള്ള പദ്ധതി തീരുമാനിക്കുമ്പോള്‍ ഞങ്ങളുടെ കൈയില്‍ അതിന്നുള്ള പണമൊന്നുമില്ല. പക്ഷേ അല്ലാഹു ഏതുവിധത്തിലെങ്കിലും അത്‌ എത്തിച്ചുതരും'' -ഇതാണിവരുടെ വാക്കുകള്‍.
അവര്‍ ഒരു സംഭവം പറഞ്ഞു: വളരെ പാവപ്പെട്ട ഒരു കുടംബത്തിലെ കുട്ടി, ഷര്‍ട്ട്‌ ധരിക്കാതെ ഒരു ദിവസം സ്‌കൂളില്‍ പോയി. മറ്റു കുട്ടികളെല്ലാം അവനെ പരിഹസിച്ചു. പേനകൊണ്ട്‌ ശരീരത്തില്‍ വരച്ചു. നിലവിളിച്ചുകൊണ്ട്‌ വീട്ടിലേക്കോടിയ അവന്‍ തലയിണയുടെ അകത്തു നിന്ന്‌ പഴകിയ ഷര്‍ട്ടെടുത്ത്‌ ധരിച്ച്‌ സ്‌കൂളിലേക്ക്‌ തിരിച്ചുചെന്നു! അവന്‍ ഇപ്പോള്‍ വലിയ പണക്കാരനായി. കഴിഞ്ഞ ദിവസം ഈ കേന്ദ്രത്തിലെത്തി, ആയിരം പേര്‍ക്ക്‌ വസ്‌ത്രം വാങ്ങാനുള്ള തുക നല്‍കിയത്രെ!
അതെ, അല്ലാഹുവിന്‌ എല്ലാം എളുപ്പമാണ്‌. സമ്പന്നനെ ദരിദ്രനാക്കാനും വേഗമുണ്ട്‌. എല്ലാവരെയും അവന്‍ കാണുന്നുണ്ട്‌. ജീവിതത്തെ ആഘോഷമാക്കി ആനന്ദിക്കുന്നവരെ അവന്‍ വെറുതെ വിടുകയില്ല. നമ്മുടെ സമയവും പണവും ആരോഗ്യവും മറ്റുള്ളവര്‍ക്കുകൂടി ഉള്ളതാണെന്ന്‌ തിരിച്ചറിയുമ്പോള്‍ ഈ ചെറിയ ജീവിതത്തിന്‌ വലിയ മഹത്വം കൈവരും. നമുക്ക്‌ വേണ്ടിയല്ല മറ്റുള്ളവര്‍ക്ക്‌ വേണ്ടി കരയുക. ഒരുപാടു പേര്‍ നമുക്ക്‌ നല്‍കിയത്‌ നാം ഒരാള്‍ക്കെങ്കിലും നല്‍കുക.                                                                                                                                                                        അബ്‌ദുല്‍വദൂദ്‌

2010 നവംബർ 28, ഞായറാഴ്‌ച

മഹാനായ മുഹമ്മദ്‌ നബി (സ ) തങ്ങള്‍ക്ക് ഒരു വോട്ട് .

 അസ്സലാമു അലൈകും .
ചരിത്രത്തിലെ ഏറ്റവും ഉന്നതനായ വ്യക്തി ആരാനെന്ന്‍ തീരുമാനിക്കുവാന്‍ ലോകാടിസ്ധാനത്തില്‍ വോട്ടു നടക്കുകയാണ്. പത്ത് ചരിത്രപുരുഷന്മാരില്‍ നിന്നും മഹാനായ നബി (സ്വ) തങ്ങളുടെ പേരും അതിലുണ്ട്.ഇത് നബി (സ )തങ്ങളെ മറ്റു മറ്റു ചരിത്ര പുരുഷന്മാരോട് ഉപമിക്കുകയല്ല ,നമ്മുടെ  ഒരു വോട്ടു കൊണ്ട് നബി (സ്വ) തങ്ങള്‍ ചരിത്രത്തിലെ ഏറ്റവും മഹാനായ വ്യക്തിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എത്ര പേര്‍ അത് ശ്രദ്ധിക്കും എത്ര പേര്‍ ഇസ്ലാമിനെ പരിചയപ്പെടാന്‍ കാരണമാവും അത് ഏതെങ്കിലും ഒരുവ്യക്തിയുടെ ഹിടായത്ത്തിനു കാരണമായാല്‍ എത്ര വലിയ നേട്ടമായിരിക്കും നമുക്ക് ലഭിക്കുക. അതിനാല്‍ താഴെയുള്ള ലിംഗ് open ചെയ്ത് നബി (സ്വ) തങ്ങള്‍ക്ക് നിങ്ങള്‍ വോട്ടു ചെയ്യുകയും ഇത് മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യുമല്ലോ. 2011 ജനുവരി 11 നാണ് ഫലപ്രക്യാപനം നടക്കുക.                                                                                                                                                                                             Link: http://www.bestofmen.org/